കോവിഡ് ബാധയെ തുടര്‍ന്ന് ശിശുമരണ നിരക്ക് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ഇന്തോനേഷ്യയില്‍. ലോകത്ത് കൊവിഡ് 19മൂലം കുട്ടികളില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് കൂടിയ രാജ്യമായിരിക്കുകയാണ് ഇന്തോനേഷ്യ.
ജനസംഖ്യയില്‍ നാലാം സ്ഥാനത്തുള്ള ഇന്തോനേഷ്യയില്‍ കുട്ടികളിലെ പോഷക കുറവ്, അനീമിയ, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് ഉയര്‍ന്ന മരണനിരക്കിന് പിന്നിലെന്ന് പീഡിയാട്രീഷ്യന്മാരും ആരോഗ്യ വിദഗ്ദ്ധരും വ്യക്തമാക്കുന്നു.
അതേസമയം ഇന്തോനേഷ്യയില്‍ ഇതേ വരെ 2,048 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 36,400 ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.18 വയസില്‍ താഴെയുള്ള ഏകദേശം 715 പേര്‍ക്കാണ് ഇന്തോനേഷ്യയില്‍ കൊവിഡ് ബാധിച്ചതായാണ് കണക്ക്. ഇതില്‍ 28 പേര് മരിച്ചു. നിരീക്ഷണത്തില്‍ കഴിഞ്ഞ 7,152 കുട്ടികളില്‍ 380 ലേറെ കുട്ടികള്‍ മരണത്തിന് കീഴടങ്ങിയതായാണ് റിപ്പോര്‍ട്ട്.



