സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായിരിക്കെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ അവലോകന യോഗം ചേരുമെന്ന് അറിയിച്ചു. വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജിതമാക്കി. അതിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടക്കുകയും ചെയ്തു.

സംസ്ഥാനത്ത് വൈറസ് രോഗബാധിതരുടെ എണ്ണവും മരണനിരക്കും ഉയരുകയാണ്. ഇന്നലെ 162 പേരുടെ മരണം സ്ഥിരീകരിച്ചതോടെ ആകെ മരണം 20,134 ആയി. ജൂലൈ 26 മുതല്‍ ഇന്നലെ വരെ 4099 പേര്‍ മരണത്തിന് കീഴടങ്ങി . ജൂലൈ പകുതിക്ക് ശേഷം പ്രതിദിനം ശരാശരി 150 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസവും മുപ്പതിനായിരത്തിലധികമാണ് പ്രതിദിന രോഗബാധ.