ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടിയോട് അടുക്കുന്നു. ഇതുവരെ 3,99,38,358 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,14,188 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,98,80,480 ആയി ഉയര്‍ന്നു. അമേരിക്ക, ഇന്ത്യ,ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
അമേരിക്കയില്‍ ഇതുവരെ 83 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,24,279 പേര്‍ മരണമടഞ്ഞു. സുഖംപ്രാപിച്ചവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. ഇതുവരെ 54,32,192 പേര്‍ രോഗമുക്തി നേടി.



