മുംബൈ ∙ കോവിഡ് വാക്‌സീന്‍ അംഗീകരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണികളില്‍ കുതിച്ചുചാട്ടം. സെന്‍സെക്‌സ് 46,000 പോയിന്റ് കടന്നു. നിഫ്റ്റി ആദ്യമായി 13,500 പോയിന്റിലേക്കു കുതിച്ചു.

ഉച്ചയ്ക്ക് 1.46-ന് സെന്‍സെക്‌സ് 421.92 പോയിന്റ് ഉയര്‍ന്ന് 46,030.43ലെത്തി. നിഫ്റ്റി 119.80 പോയിന്റ് ഉയര്‍ന്ന് 13,512.73ലെത്തി. റിസര്‍വ് ബാങ്ക് വളര്‍ച്ചാ പ്രവചനം നടത്തിയതും വാക്‌സീന്‍ ചര്‍ച്ചകളും വിദേശത്തുനിന്നുള്ള നിക്ഷേപവുമാണ് ഓഹരിവിപണിക്കു കരുത്തായത്. ഏഷ്യാ-പസിഫിക് മേഖലയിലെ മറ്റ് ഓഹരി വിപണികളും നേട്ടത്തിലായിരുന്നു.