മധുര : കോവിഡ് രൂക്ഷമായി വര്‍ധിക്കുന്ന തമിഴ്നാട്ടിലെ മധുരയില്‍ വീണ്ടും ലോക്ക് ഡൗണ്‍ നീട്ടി . ജൂണ്‍ 23 അര്‍ധരാത്രിമുതല്‍ ഏഴു ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത് .
മധുര കോര്പറേഷന് പരിധിയിലെ പറവൈ ടൗണ്‍ പഞ്ചായത്ത് പരിധിയിലാണ് കേസുകള്‍ പെരുകുന്നത് . ജൂണ്‍ 21വരെ മധുര ജില്ലയില്‍ മാത്രം 705 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു . എട്ടുപേര്‍ രോഗം ബാധിച്ച് മരിച്ചു .
മധുര ഈസ്റ്റ്, മധുര വെസ്റ്റ്, തിരുപ്പറംകുണ്ഡ്രം എന്നിവിടങ്ങളില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതും അടുത്ത ജില്ലകളിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യവും രോഗവ്യാപനസാധ്യത വര്ധിക്കാനിടയാക്കിയെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം . ഇതേത്തുടര്‍ന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ധരുമായുള്ള ചര്‍ച്ചയ്ക്കുശേഷമാണ് ലോക്ക് ഡൗണ്‍ നീട്ടാന്‍ തീരുമാനമെടുത്തത്.