കോവിഡ് രണ്ടാം തരംഗത്തെയും പ്രതിരോധിച്ച്‌ മുന്നോട്ട് പോകുകയാണ് രാജ്യം. എന്നാല്‍ ഒന്നാം തരംഗത്തെയും രണ്ടാം തരംഗത്തെയും നേരിട്ട രാജ്യത്തിന് ഇനി മൂന്നാം തരംഗത്തെയും നേരിടേണ്ടതുണ്ട്. നിരവധിപേര്‍ക്കാണ് കോവിഡ് മഹാമാരിയില്‍ തൊഴിലും ജീവനും നഷ്ടപ്പെട്ടത്. ഇപ്പോഴിതാ പുതിയ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ആര്‍ബിഐ. കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തെ സാമ്പത്തിക വര്‍ഷത്തില്‍ (2021-22) രണ്ടു ലക്ഷം കോടിയുടെ നഷ്ടത്തിന് സാധ്യതയുണ്ടാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനം വിദഗ്ദ്ധര്‍ക്കൊപ്പം പൊതുജനങ്ങളില്‍ നിന്നുകൂടി അഭിപ്രായങ്ങള്‍ സ്വീകരിച്ചതിനു ശേഷമെന്ന് മുഖ്യമന്ത്രി

കാര്‍ഷിക, വ്യാവസായിക ഉല്‍പാദനത്തിലും കയറ്റുമതിയിലും വലിയ ഇടിവൊന്നും സംഭവിക്കാതെയാണ് രാജ്യം പിടിച്ചു നിന്നത്. ജൂണിലെ പ്രതിമാസ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, കോവിഡ് രണ്ടാം തരംഗം ആഭ്യന്തര ആവശ്യകതയെ ബാധിച്ചുവെന്നും ആര്‍ബിഐ പറയുന്നു. രാജ്യത്ത് രണ്ടാം തരംഗത്തിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. എങ്കിലും മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പില്‍ തന്നെയാണ് രാജ്യം.