കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചുവെച്ചിട്ട് ഒന്നും നേടാനില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. സര്‍ക്കാര്‍ കോവിഡ് മരണ സംഖ്യ മറച്ചു വയ്ക്കുന്നുവെന്ന ആരോപണങ്ങള്‍ തള്ളിയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തമിഴ്നാട്ടില്‍ കോവിഡിന് സാമൂഹ്യവ്യാപനമില്ല. ചെന്നൈയില്‍ ജനസാന്ദ്രത കൂടുതലായതിനാലാണ് ഇവിടെ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും കോവിഡ് കേസിന് കുറവു വന്നിട്ടുണ്ടെന്നും പളനിസ്വാമി അറിയിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. 36,841 കോവിഡ് കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 326 പേരാണ് ഇവിടെ കോവിഡ് ബാധിച്ചു മരണത്തിനു കീഴടങ്ങിയത്.



