കൊല്ലം: കോവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയാണ് എല്‍.ഡി.എഫ് സര്‍ക്കാറെന്ന് ആര്‍. ബാലകൃഷ്ണപിള്ള. ആ നേട്ടം തകര്‍ക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും കോവിഡ് പ്രതിരോധം പൊളിക്കാനാണ് ചെന്നിത്തലയുടേയും യു.ഡി.എഫിന്‍റേയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. തന്‍റെ പാര്‍ട്ടി എല്‍.ഡി.എഫിനൊപ്പം ഉറച്ചു നില്‍ക്കും. എല്‍.ഡി.എഫില്‍ നിന്ന് വിട്ടുപോകുന്ന പ്രശ്നമില്ല. തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ ആ വെള്ളം അങ്ങ് വാങ്ങി വെക്കുന്നതാണ് നല്ലതെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.
കോവിഡ് പ്രതിരോധം പൊളിക്കാന്‍ ചെന്നിത്തലയും കൂട്ടരും ശ്രമിക്കുന്നു -ആര്‍. ബാലകൃഷ്ണപിള്ള
