തിരുവനന്തപുരം∙ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തലസ്ഥാന ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. എന്നാല്‍ നിര്‍ദേശങ്ങള്‍ ഇവയൊക്കെയാണ്.

∙ ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കും, രോഗിയോടൊപ്പം ഒരു സഹായിയാകാം.

∙ രാഷ്ട്രീയപാര്‍ട്ടികളുടെ സമരങ്ങളില്‍ പത്തുപേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.

∙ കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ.

. മന്ത്രിമാരും എംഎല്‍എമാരും വിവാഹ, മരണാനന്തര ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കും.

∙ സര്‍ക്കാര്‍ പരിപാടികളില്‍ ഇരുപതില്‍ അധികംപേര്‍ പാടില്ല. എല്ലാ വകുപ്പുകളോടും ഇക്കാര്യം നിര്‍ദേശിക്കും.

∙ നഗരത്തിലെ ചന്തകള്‍ തുറന്ന സാഹചര്യത്തില്‍ ഗ്രാമങ്ങളിലെ ചന്തകളും നിയന്ത്രണങ്ങളോടെ തുറക്കും.

∙ അതിര്‍ത്തികളിലും തീരദേശത്തും പരിശോധനകള്‍ ശക്തമാക്കും.

∙ നിയന്ത്രണങ്ങള്‍ പാലിക്കാത്ത കടകള്‍ അടയ്ക്കും.

∙ പൊതുയിടങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും.