ദോഹ: കോവിഡ്​ രോഗവ്യാപനത്തിന്‍റെ രൂക്ഷത പരിഗണിച്ച്‌​ തയാറാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റങ്ങ​ളുമായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം.അതിതീവ്രതയുള്ള വിഭാഗമായ ‘റെഡ്​ ലിസ്​റ്റിലെ’ രാജ്യങ്ങളുടെ എണ്ണം കൂടിയപ്പോള്‍, ലോ റിസ്​ക്​ വിഭാഗമായ ‘ഗ്രീന്‍ ലിസ്​റ്റില്‍’ നിന്നും കൂടുതല്‍ രാജ്യങ്ങളെ ഒഴിവാക്കി. പുതിയ പട്ടികപ്രകാരം ഗ്രീന്‍ ലിസ്​റ്റിലെ എണ്ണം 21ല്‍ നിന്നും 11ലേക്ക്​ കുറഞ്ഞു.

കോവിഡ്​ വ്യാപനം ശരാശരി നിലയില്‍ തുടരുന്ന, മഞ്ഞ ലിസ്​റ്റിലെ രാജ്യങ്ങള്‍ 33ല്‍ നിന്നും 27ലേക്ക്​ കുറഞ്ഞപ്പോള്‍, അതി തീവ്ര വിഭാഗമായ റെഡ്​ ലിസ്​റ്റിന്‍റെ എണ്ണം വീണ്ടും ഉയര്‍ന്നു. 153ല്‍ നിന്നും 167ലേക്കാണ്​ ​റെഡ്​ ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം കൂടിയത്​.അതേസമയം, ഖത്തറില്‍ പ്രത്യേക യാത്രാനയം ബാധകമായ ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്​, ശ്രീലങ്ക, പാകിസ്​താന്‍, ഫിലിപ്പീന്‍സ്​ എന്നീ ആറ്​ ഏഷ്യന്‍ രാജ്യങ്ങള്‍ ഒരു ലിസ്​റ്റിലും ഇല്ല.