ദുരന്തമാരിയായ കോവിഡ് രോഗത്തെ ചെറുത്തു തോല്പിക്കാനുള്ള പോരാട്ടത്തിലാണ് നാം. നിയന്ത്രണ വിധേയമായിട്ടില്ലെങ്കും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ ശ്രദ്ധിക്കേണ്ടതായ എട്ട് കാര്യങ്ങള്‍ നിര്ദ്ദേസിച്ചിരിക്കുകയാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍.
1-ആംബുലന്‍സുകള്‍, ഓക്സിജന്‍, അവശ്യ മരുന്നുകള്‍, ആശുപത്രി പരിചരണം എന്നിങ്ങനെ എല്ലാ അവശ്യ ആരോഗ്യ സേവനങ്ങളുടെയും വിലയില്‍ സുതാര്യമായ ദേശീയ വിലനിര്‍ണ്ണയ നയവും പരിധിയും ഉണ്ടായിരിക്കണം. ചില സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ എല്ലാ ആളുകള്‍ക്കും നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ചെലവുകള്‍ വഹിക്കണം.
2- കോവിഡ് 19-ന്റെ മാനേജ്മെന്റിനെക്കുറിച്ചുള്ള വ്യക്തമായതും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ വിവരങ്ങള്‍ കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കുകയും നടപ്പാക്കുകയും വേണം. ഈ വിവരങ്ങളില്‍ ഗാര്‍ഹിക പരിചരണം, ആശുപത്രി പരിചരണം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണം.
3- സ്വകാര്യമേഖല ഉള്‍പ്പെടെ ആരോഗ്യരംഗത്തെ എല്ലാ മേഖലകളിലും ലഭ്യമായ എല്ലാ മാനവ വിഭവങ്ങളും കോവിഡ് 19 ന്റെ പ്രതിരോധത്തിനായി ഉപയോഗിക്കണം. പ്രത്യേകിച്ചും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ഇന്‍ഷുറന്‍സ്, മാനസികാരോഗ്യ സഹായം .തുടങ്ങിയവ.
4- കോവിഡ് പോരാട്ടത്തിനിറങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം.
5- ലഭ്യമായ വാക്സിന് ഡോസുകളുടെ ഉപയോഗം ക്രമപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ വാക്സിനേഷനായുള്ള മുന്‍ഗണനാ ഗ്രൂപ്പുകളെ തീരുമാനിക്കണം.
6- പൊതു പങ്കാളിത്തവും ഇന്ത്യയുടെ കോവിഡ് 19- പോരാട്ടിന് ഉപയോഗപ്പെടുത്തണം. ആരോഗ്യ സംരക്ഷണത്തിലും മറ്റ് വികസന പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ പങ്കാളിത്തത്തിന് നിര്‍ണായക പങ്കുണ്ട്.
7- സര്‍ക്കാര്‍ ഡാറ്റാ ശേഖരണത്തിലും മോഡലിംഗിലും സുതാര്യത ഉണ്ടായിരിക്കണം. പ്രായം, കോവിഡ് 19 കേസുകള്‍, ആശുപത്രിയില്‍ പ്രവേശിക്കുന്നതും മരണനിരക്കും, വാക്സിനേഷന്റെ കമ്മ്യൂണിറ്റി ലെവല്‍ കവറേജ്, ചികിത്സാ പ്രോട്ടോക്കോളുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് എന്നിവയെല്ലാം ഈ ഡാറ്റ ശേഖരണത്തില്‍ ഉള്‍പ്പെടുത്തണം.
8- ജോലി നഷ്ടപ്പെട്ട ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് സംസ്ഥാനം സാമ്ബത്തിക സഹായം ഏര്‍പ്പെടുത്തണം.



