കോഴിക്കോട് ജില്ലയിൽ ഇന്ന് 918 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 6 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്ന 11 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 863 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം വ്യക്തമല്ലാത്ത 44 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു .ഇന്ന് 645 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 6042 ആയി.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 486 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 463 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 17 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 506 പേരാണ് ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയത്. മൂന്ന് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. നിലവിൽ 9906 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.