കോഴിക്കോട് ജില്ലയില്‍ ഇന്ന് 806 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട്‌പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 11 പേര്‍ക്കുമാണ് പോസിറ്റീവായത്. 42 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 751 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7581 പേരെ പരിശോധനക്ക് വിധേയരാക്കി. 11.28 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 10513 ആയി. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1029 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് കേസുകള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 37
കക്കോടി – 26
ചെറുവണ്ണൂര്‍-ആവള – 5
കാവിലുംപാറ – 9
കൂത്താളി – 7
കുന്ദമംഗലം – 5
മൂടാടി – 28
നാദാപുരം – 20
നൊച്ചാട് – 6
ഒളവണ്ണ – 6
ഓമശ്ശേരി – 33
പയ്യോളി – 11
പേരാമ്പ്ര – 32
പെരുമണ്ണ – 9
പെരുവയല്‍ – 22
താമരശ്ശേരി – 8
തിരുവളളൂര്‍ – 23
തിരുവമ്പാടി – 17
ഉളളിയേരി – 9
വളയം – 5

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 16

കോഴിക്കോട് കോര്‍പ്പറേഷന്‍ – 8
തിരുവമ്പാടി – 2
ചങ്ങരോത്ത് – 1
കാവിലുംപാറ – 1
കുന്ദമംഗലം – 1
ചാത്തമംഗലം – 1
പെരുവയല്‍ – 1
അത്തോളി – 1