കൊവിഡ് വാക്സിൻ സൗജന്യമായി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുക്കൊണ്ട് ഇന്ന് നിയമസഭയിൽ പ്രമേയം പാസാക്കും. വാക്സിൻ നിർബന്ധമായും സൗജന്യമായി നൽകണമെന്ന് പ്രമേയത്തിൽ ആവശ്യമുന്നയിക്കും. ഇത് സംബന്ധിച്ചുള്ള പ്രമേയം ആരോഗ്യമന്ത്രി വീണ ജോർജായിരിക്കും സഭയിൽ അവതരിപ്പിക്കുക.

അതേസമയം ദേവികുളം എം.എൽ.എ എ രാജ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സ്പീക്കറുടെ ചേംബറിൽ രാവിലെ 8.30 നാണ് സത്യപ്രതിജ്ഞ. രാജയുടെ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. തമിഴിലുള്ള സത്യപ്രതിജ്ഞ ദൈവ നാമത്തിലോ ദൃഢപ്രതിജ്ഞയോ ആയിരുന്നില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്.