കൊവിഡ് ബാധയെ തുടർന്നുള്ള മരണങ്ങൾ ഏതു കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. പോസ്റ്റ് കൊവിഡ് പ്രശ്‌നങ്ങളാൽ മരണം സംഭവിക്കുന്നവർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സംസ്ഥാനതലത്തിൽ സ്ഥിരീകരിക്കുന്ന കൊവിഡ് മരണങ്ങൾ ജില്ലാ തലത്തിലാക്കുന്നതു പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.



