കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച്‌ ഇന്ന് 4 പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 552 ആയി. ഇന്ന് 838 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം 92082 ആയി. 568 പേരാണ് ഇന്ന് രോഗ മുക്തരായത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം 89 ആയി കുറഞ്ഞു.