കൊല്ലം കൊട്ടിയത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ സൂത്രധാരന്‍ പിടിയില്‍. ക്വട്ടേഷന്‍ നല്‍കിയ ഫിസിയോ തെറാപ്പിസ്റ്റ് സെയ്ദലിയാണ് പിടിയിലായത്. ഇയാളുടെ അമ്മയില്‍നിന്ന് കുട്ടിയുടെ മാതാവ് വാങ്ങിയ പണം തിരികെ നല്‍കിയിരുന്നില്ല.

ഇന്നലെ വൈകിട്ടോടെയാണ് മാര്‍ത്താണ്ഡത്ത് ഫിസിയോ തെറാപ്പിസ്റ്റ് ആയി ജോലി ചെയ്യുന്ന സെയ്ദലിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അമ്മയില്‍ നിന്നും കുട്ടിയുടെ മാതാവ് പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നല്‍കാത്തതിനാണ് കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

സെയ്ദലിയാണ് കുട്ടിയെ സംഭവ ദിവസം നിരീക്ഷിച്ചത്. എന്നാല്‍ സാമ്ബത്തിക ഇടപാടല്ല സംഭവത്തിന് പിന്നിലെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. ഏഴുപേരാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്.