കൊല്ലം: വിവാഹത്തിൽ നിന്നും വരൻ പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ സംഭവത്തിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിന് മുൻകൂർജാമ്യം. പ്രതിശ്രുത വരൻ ഹാരിസിന്റെ അമ്മ ആരിഫാ ബീവി, ഹാരിസിന്റെ സഹോദരൻ അസഹ്‌റുദ്ദീൻ എന്നിവർക്കും മുൻകൂർജാമ്യം അനുവദിച്ചു.

ഇക്കഴിഞ്ഞ സെപ്തംബർ 3 നാണ് റംസി ആത്മഹത്യ ചെയ്തത്. റംസിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് സാമ്പത്തികമായി മറ്റൊരു ഉയർന്ന ആലോചന വന്നപ്പോൾ റംസിയെ ഒഴിവാക്കി. ഇതിൽ മനംനൊന്തായിരുന്നു റംസി ആത്മഹത്യ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് സീരിയൽ താരം ലക്ഷ്മി പ്രമോദിനെതിരെ ഗുരുതര ആരോപണമായിരുന്നു ഉയർന്നിരുന്നത്. ഹാരിസുമായുള്ള പ്രണയ ബന്ധത്തിന് എല്ലാ സഹായവും ചെയ്തു കൊടുത്തതും ഗർഭിണിയായപ്പോൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗർഭഛിദ്രം നടത്തിയതും ലക്ഷ്മിയാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.