നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ അടിമുടി മാറ്റം. ​ 43 മന്ത്രിമാരടങ്ങിയ പുതിയ ക്യാബിനറ്റില്‍ എഴ് വനിതകള്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയത്. ഇന്ന് ഏഴ് വനിതാ മന്ത്രിമാര്‍ കൂടി ചുമതലയേറ്റതോടെ ഒമ്ബത് സംസ്ഥാനങ്ങളില്‍ നിന്നായി 11 വനിതാ മന്ത്രിമാര്‍ മോദി മന്ത്രിസഭയില്‍ ഇടം പിടിച്ചു. മീനാക്ഷി ലേഖിയാണ് പുതിയ വനിതാ മന്ത്രിമാരില്‍ പ്രമുഖ.

ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്സഭ എംപിയും എസ്ടി വിഭാഗം നേതാവുമായ അന്നപൂര്‍ണ്ണ ദേവി യാദവ്, യുപിയില്‍ നിന്നുള്ള എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അപ്നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, കര്‍ണാടകയില്‍ നിന്നുള്ള എംപിയും ബിജെപി കര്‍ണാടക വൈസ് പ്രസിഡന്‍റും ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തയുമായ ശോഭ കരന്തലജെ, മികച്ച വനിത പാര്‍ലമെന്‍റേറിയനുള്ള 2010ലെ പുരസ്കാരത്തിന് അര്‍ഹയായ മാഹാരാഷ്ട്ര ലോകസഭാംഗവും എസ് സി വിഭാഗം നേതാവുമായ ഭാരതി പ്രവീണ്‍ പവാറും മന്ത്രിസഭയില്‍ ഇടം നേടി.ഗുജറാത്തില്‍ നിന്നുള്ള ലോക്സഭാംഗം, ദര്‍ശന വിക്രം ജര്‍ദോഷ്, ത്രിപുരയില്‍ നിന്നുള്ള ലോക്സഭാംഗവും ബിജെപിക്കാരുടെ ത്രിപുരയിലെ ദീദിയാ ബിജെപി ജനറല്‍ സെക്രട്ടറി പ്രതിമ ഭൗമിക്കും മോദി 2.0 ക്യാബിനറ്റില്‍ ഇടം നേടി.