തിരുവനന്തപുരം:കേരളത്തിൽ താമര വിടരും എന്നത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പരിഹസിച്ചു.കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലും താമര കൊഴിഞ്ഞു പോയത് ഷാ അറിഞ്ഞില്ലേ?.

ബിജെപി വളരുന്നത് എംഎൽഎമാരെ പണം നൽകി വാങ്ങി കൂട്ടിയെന്നും ബേബി കുറ്റപ്പെടുത്തി. മുന്‍ മന്ത്രി കെ കെ ശൈലജ മാഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി അനുമതി ഇല്ലാത്തതുകൊണ്ടെന്ന വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചില്ല.