സംസ്ഥാനത്ത് ഇന്ന് കാലവർഷം എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. ഇതോടെ വിവിധ ജില്ലകൾക്ക് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

30/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,  മലപ്പുറം, കോഴിക്കോട് 

31/05/2026 :  കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് , കണ്ണൂർ  

01/06/2026: പത്തനംതിട്ട , ആലപ്പുഴ ,കോട്ടയം, എറണാകുളം, തൃശൂർ ,  മലപ്പുറം, കോഴിക്കോട് , വയനാട്

02/06/2026: എറണാകുളം, ഇടുക്കി , കോഴിക്കോട് , കണ്ണൂർ , കാസർകോഡ് 

03/06/2026:  പത്തനംതിട്ട ,ആലപ്പുഴ,  കോട്ടയം, എറണാകുളം,  ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ  

എന്നീ  ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.