ആവശ്യമായി വന്നാൽ ‘ഓപ്പറേഷൻ സിന്ദൂർ 2.0’-ന് സായുധ സേന പൂർണ്ണമായും തയ്യാറാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. കര, നാവിക, വ്യോമ അതിർത്തികൾക്കപ്പുറത്തേക്ക് നീളുന്ന ആധുനിക മൾട്ടി ഡൊമെയ്ൻ യുദ്ധമുറകൾക്കായി മൂന്ന് സേനാവിഭാഗങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

നാഷണൽ ഡിഫൻസ് അക്കാദമിയുടെ (എൻ‌ഡി‌എ) 150-ാമത് കോഴ്‌സിന്റെ പാസിംഗ്-ഔട്ട് പരേഡിനോടനുബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ താൽക്കാലികമായി യുദ്ധവിരുദ്ധ അന്തരീക്ഷമാണ് നിലനിൽക്കുന്നതെങ്കിലും, അടുത്ത ഘട്ടം ആവശ്യമായി വരികയാണെങ്കിൽ അതിനെ നേരിടാൻ മൂന്നു സേനകളും തീവ്രമായ തയ്യാറെടുപ്പിലാണെന്ന് കരസേനാ മേധാവി ചൂണ്ടിക്കാട്ടി.