തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ എത്തിച്ച്‌ നല്‍കി കേന്ദ്ര സര്‍ക്കാര്‍. 3,78,690 ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ എത്തിച്ച്‌ നല്‍കി.

കൊച്ചിയില്‍ 1,48,690 ഡോസ് വാക്‌സിനും, കോഴിക്കോട് 1,01,500 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്തേക്കുള്ള 1,28,500 ഡോസ് വാക്‌സിനും രാത്രിയോടെ എത്തി. ഇതോടെ സംസ്ഥാനത്തിനാകെ 1,41,58,890 ഡോസ് വാക്‌സിന്‍ ലഭ്യമായിട്ടുണ്ട്.

1,14,53,120 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 13,63,230 ഡോസ് കൊവാക്‌സിനും ഉള്‍പ്പെടെ ആകെ 1,28,16,350 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്. 12,04,960 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കൊവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്.