ന്യൂഡൽഹി ∙ കേന്ദ്ര റയിൽവേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. കർണാടക ബെളഗാവിൽ നിന്നുള്ള ലോക്സഭാംഗമാണ് സുരേഷ് അംഗഡി. സെപ്തംബര്‍ 11നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ട്വിറ്ററില്‍ മന്ത്രി തന്നെ രോഗവിവരങ്ങള്‍ പങ്കുവച്ചിരുന്നു. 2004 മുതല്‍ ബിജെപിയുടെ അംഗമായി ലോക്സഭയിലുണ്ട്.