അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം റദ്ദാക്കി ഡൽഹി ഹൈക്കോടതി. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നലെ ഇന്നലെ റൂസ് അവന്യൂ കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഇതിനെ എതിർത്ത് ഇഡി രംഗത്തെത്തിയെങ്കിലും വിധി കേജ്രിവാളിന് അനുകൂലമായിരുന്നു. 

ജാമ്യത്തെ വെല്ലുവിളിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സുധീർ കുമാർ ജെയിൻ, രവീന്ദർ ദുഡേജ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

ഇഡിയെ പ്രതിനിധീകരിച്ച് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) എസ് വി രാജു, ഏജൻസിക്ക് തങ്ങളുടെ വാദം അവതരിപ്പിക്കാൻ ന്യായമായ അവസരം നൽകിയിട്ടില്ലെന്ന് വാദിച്ചു. “ഞങ്ങൾക്ക് എതിർക്കാൻ ന്യായമായ അവസരം ലഭിച്ചിട്ടില്ല. അവധിക്കാല ജഡ്ജിയുടെ മുമ്പാകെ എൻ്റെ വാദങ്ങൾ വെട്ടിച്ചുരുക്കി. ഞങ്ങൾക്ക് ഒരു പുനഃപരിശോധനാ ഓപ്ഷനും നൽകിയിട്ടില്ല,” രാജു പറഞ്ഞു.