കൊടകര കുഴല്‍പണ കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നേരിട്ട്​ പിന്തുണക്കാതെ പാര്‍ട്ടി നേതാവ്​ ശോഭ സുരേന്ദ്രന്‍.

ഏത്​ അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന്​ കെ. സുരേന്ദ്രന്‍ പറഞ്ഞ്​ നിര്‍ത്തിയതിനേക്കാള്‍ കൂടുതലൊന്നും പറയാനില്ലെന്ന്​ അവര്‍ പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ ഹാജരാകുന്നില്ലെന്ന്​ പറയുന്നത്​ മുഖ്യമ​​​ന്ത്രി നടത്തുന്ന ഒളിച്ചുകളി മാത്രമാണ്​. മുഖ്യമന്ത്രിയുടെ കൈയിലാണല്ലോ ഇവിടത്തെ പൊലീസ്​ സംവിധാനം. ആ പൊലീസ്​ സംവിധാനത്തെ ഒരു ഘട്ടത്തിലും ഭയമില്ലെന്നാ​ണല്ലോ സംസ്ഥാന അധ്യക്ഷന്‍ തുറന്നുപറഞ്ഞത്​. കെ. സുരേന്ദ്രന്‍ ഒളിച്ചുതാമസിക്കുകയല്ലല്ലോയെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.