ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയായ കെ ഫോണിന് ഐ എസ് പി ലൈസന്‍സ് കിട്ടി. കേന്ദ്ര ടെലിക്കോം മന്ത്രാലയമാണ് ലൈസന്‍സ് അനുവദിച്ചത്. ഇതോടെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായി കെ ഫോണിന് പ്രവര്‍ത്തിക്കാനാവും. സൗജന്യമായും കുറഞ്ഞ നിരക്കിലും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന പ്രഖ്യാപിത നയവുമായാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി മുന്നോട്ട് വയ്ക്കുന്നത്.

സാങ്കേതിക സഹായം മാത്രം നല്‍കുന്ന സംവിധാനമെന്നായിരുന്നു കെ ഫോണിന്റെ കാര്യത്തിലെ ആദ്യത്തെ തീരുമാനം. എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റി. ഇന്റര്‍നെറ്റ് ഡാറ്റാ പ്രൊവൈഡര്‍ ലൈസന്‍സിന് കൂടി കെ ഫോണ്‍ അപേക്ഷ നല്‍കി. ഡാറ്റാ നല്‍കുന്നതിന് ബി എസ് എന്‍ എല്ലിന്റെയും എന്‍ഡ് ടു എന്‍ഡ് കണക്ഷന് കേരളാ വിഷന്റേയും ടെന്റര്‍ സ്വീകരിച്ച് മുന്നോട്ട് പോകാനാണ് കെ ഫോണിന്റെ തീരുമാനമെന്ന് കെ ഫോണ്‍ അധികൃതര്‍ സ്ഥിരീകരിക്കുന്നു.