കെ കൃഷ്ണന്‍കുട്ടി രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുന്നത്.മാത്യു ടി തോമസോ കെ കൃഷ്ണന്‍ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണന്‍ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്.
രണ്ട് എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനം ആര്‍ക്ക് നല്‍കണം എന്നത് സംബന്ധിച്ച് തര്‍ക്കം ഉണ്ടായിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്.
ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നു. എന്നാല്‍ അതേ കുറിച്ചൊന്നും വ്യക്തമാക്കാതെയാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.



