കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ഉത്തര പേപ്പറുകള്‍ കാണാതായ സംഭവത്തില്‍ ആശങ്കയുമായി വിദ്യാര്‍ത്ഥികള്‍. പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത് വൈകിയാല്‍ ഇത് തുടര്‍ വിദ്യാഭ്യാസത്തെ ബാധിക്കുമോ എന്നാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ പരീക്ഷ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ മൂന്നംഗ ഉപസമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഈ മാസം 30 ന് ചേരുന്ന സിന്‍ഡിക്കേറ്റ് വിഷയം ചര്‍ച്ച ചെയ്യും. കൂടാതെ പൊലീസിലും സര്‍വകലാശാല പരാതി നല്‍കിയിട്ടുണ്ട്.