തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ ‘ഷോക്കടിപ്പി’ക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ കെ.എസ്.ഇ.ബിക്കെതിരെ രംഗത്തെത്തി. ബോര്‍ഡിനെതിരെ രൂക്ഷമായ ആരോപണവുമായി നടന്‍ മണിയന്‍പിള്ള രാജു ഞായറാഴ്ച രംഗത്തെത്തി. മുന്‍കാലങ്ങളില്‍ ഏഴായിരം രൂപ ബില്ല് വന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,391രൂപ അടയ്​ക്കേണ്ട അവസ്ഥയാണെന്നും ഇത് തീവെട്ടിക്കൊള്ളയാണെന്നും മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിനെ തുടര്‍ന്ന് പണി ഇല്ലാത്തതിനാല്‍ മൂന്നുമാസമായി വീട്ടിലുണ്ട്. ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തില്‍ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബിയെന്നും ആദ്ദേഹം ആരോപിച്ചു.