കോഴിക്കോട്​: ജില്ലയില്‍ കെ.എസ്​.ആര്‍.ടി.സിയുടെ ആദ്യ ബസ്​ ഒാണ്‍ ഡിമാന്‍ഡ് ​(ബോണ്ട്​) സര്‍വിസിന്​ ഇന്ന്​ തുടക്കം. തൊട്ടില്‍പാലത്തുനിന്ന്​ കോഴിക്കോട്​ സിവില്‍ സ്​റ്റേഷനിലേക്കാണ്​ ആദ്യ സര്‍വിസ്​. 50ഒാളം യാത്രക്കാരെയുമായി ബസ്​ രാവിലെ 9.45 ഒാടെ സിവില്‍സ്​റ്റേഷന്​ മുന്നിലെത്തും. ജില്ല കലക്​ടര്‍ ബസിനെ സ്വീകരിക്കും.

ഒക്​ടോബര്‍ അഞ്ചിന്​ തലശ്ശേരി-കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി, തിരുവമ്പാടി-കോഴിക്കോട് സിവില്‍ സ്​റ്റേഷന്‍​, താമരശ്ശേരി-നരിക്കുനിവഴി സിവില്‍ സ്​റ്റേഷന്‍ സര്‍വിസുകള്‍ തുടങ്ങും. ഏഴാം തീയതി വടകര-കല്‍പറ്റ സിവില്‍ സ്​റ്റേഷന്‍, കുന്ദമംഗലം- കാലിക്കറ്റ്​ യൂനിവേഴ്​സിറ്റി സര്‍വിസുകള്‍ക്ക്​ തുടക്കമാവും.

വടകര-കോഴിക്കോട്​ സിവില്‍, ബാലു​േശ്ശരി സിവില്‍, താമരശ്ശേരി-കൊടുവള്ളി -കോഴി​ക്കാട്​ സിവില്‍ സ്​റ്റേഷന്‍ സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന്​ ജില്ലാ ട്രാന്‍സ്​പോര്‍ട്ട്​ ഒാഫിസര്‍ ജോഷി ജോണ്‍ പറഞ്ഞു. സ്​ഥിരം യാത്രക്കാര്‍ക്ക​ു വേണ്ടിയുള്ള നോണ്‍സ്​റ്റോപ്​​ സര്‍വിസാണിത്​. മറ്റ്​ യാത്രക്കാരെ ഇൗ ബസില്‍ കയറ്റില്ല.

കോവിഡ്​ സുരക്ഷ ക്രമീകരണങ്ങള്‍ പാലിച്ചാവും സര്‍വിസ്​. ​യാത്രക്കാര്‍ക്ക്​ പ്രത്യേക സുരക്ഷ ഇന്‍ഷുറന്‍സ്​, വൈ ഫൈ സേവനം, സ്ഥിരം സീറ്റ്​, വീട്ടിനടുത്തോ, ഏറ്റവും സൗകര്യപ്രദമായ സ്​ഥലത്തോ നിന്ന്​ യാത്രക്കാര്‍ക്ക്​ ബസില്‍ കയറാനുള്ള സൗകര്യം, വാട്​സ്​ ആപ്​ വഴി ലൊക്കേഷന്‍ അറിയിക്കാനുള്ള സൗകര്യം എന്നിവ ബസ്​ ഒാണ്‍ ഡിമാന്‍ഡ്​ യാത്രക്കാര്‍ക്കുള്ള ആനുകൂല്യങ്ങളാണെന്ന്​ കെ.എസ്​.ആര്‍.ടി.സി വ്യക്തമാക്കിയിരുന്നു.

രാവിലെ ഒാഫിസിലെത്തിച്ച്‌​ വൈകുന്നേരം തിരിച്ച്‌​ വീട്ടിലെത്തിക്കുന്നതാണ്​ പദ്ധതി. സംസ്​ഥാനത്ത്​ ബോണ്ട്​ അടിസ്​ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സര്‍വിസ്​ നടത്തുന്ന ജില്ലയായി കോഴിക്കോട്​ മാറും. ജില്ലയിലെ അഞ്ച്​ ഡിപ്പോകളില്‍നിന്ന്​ രണ്ടു​ പേരെ വീതം നിയോഗിച്ച്‌​ പത്തംഗ ടീം രൂപവത്​കരിച്ചാണ്​ പദ്ധതി നടപ്പാക്കുന്നത്​.

ജില്ല ട്രാന്‍സ്​പോര്‍ട്ട്​ ഒാഫിസറുടെ നേതൃത്വത്തില്‍ കെ. ശശി, എം. സുധീഷ്​ (താമരശ്ശേരി ഡിപ്പോ), എന്‍.കെ. ഗിരീഷ്​കുമാര്‍, പി.പി. സജീവ്​ (തൊട്ടില്‍പാലം ഡിപ്പോ), കെ.എം. ശിഹാബുദ്ദീന്‍, കെ. അയ്യൂബ്​ (തിരുവമ്ബാടി ഡിപ്പോ), ടി.വി. ദിനേഷ്​ ബാബു, കെ. സുധീഷ്​കുമാര്‍ (വടകര ഡിപ്പോ), കെ. കൃഷ്​ണന്‍, താജുദ്ദീന്‍ (കോഴിക്കോട്​ ഡിപ്പോ) എന്നിവരാണ്​ ടീമംഗങ്ങള്‍. കോഴിക്കോട്​ ഡിപ്പോയിലെ കെ. ഉണ്ണിയാണ്​ കണ്‍വീനര്‍.