കൊച്ചി∙ എൽഡിഎഫും യുഡിഎഫും കടുത്ത മൽസരം കാഴ്ച വച്ച കൊച്ചി കോർപറേഷൻ ഇടതു മുന്നണിക്ക്. യുഡിഎഫ് 31 ഡിവിഷനുകളിലും എൽഡിഎഫ് 34 ഡിവിഷനുകളിലും വിജയിച്ചപ്പോൾ നാല് സ്വതന്ത്രരും അഞ്ച് എൻഡിഎ സ്ഥാനാർഥികളും വിജയിച്ചു. ഒരേ വോട്ടുകൾ ലഭിച്ച കലൂർ സൗത്ത് ഡിവിഷനിൽ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന്റെ രജനിമണി വിജയിച്ചത്.</p>ഇടതു സ്വതന്ത്രരായി മൽസരിച്ച അഞ്ചു പേരും ഇടതു റിബലായ ഒരാളും വിജയിച്ചിട്ടുണ്ട്. ഇവരിൽ ഇടതു റിബൽ കെ.പി. ആന്റണി പിന്തുണച്ചാൽ എൽഡിഫിന് 35 ഡിവിഷനുകളുടെ പിന്തുണയായി. ബിജെപി പിടിച്ച അഞ്ചു സീറ്റുകളിലെ അംഗങ്ങൾ മാറി നിൽക്കുകയാണെങ്കിൽ ഭരണത്തിലെത്താൻ എൽഡിഎഫിന് ഈ പിന്തുണ മതിയാകും. മുസ്‍ലിം ലീഗ് റിബൽ സ്ഥാനാർഥിയായി വിജയിച്ച ടി.കെ. അഷറഫ്, പനയപ്പള്ളിയിൽ സ്വതന്ത്രനായി ജയിച്ച സനിൽ മോൻ ഇവരിൽ ഒരാളുടെയെങ്കിലും പിന്തുണ എൽഡിഎഫിനുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ.</p>
കൊച്ചിയിൽ എല്‍ഡിഎഫ് ഒറ്റക്കക്ഷിയാകും
