തിരുവനന്തപുരം: വൈദ്യുതി ബില്ലിലെ അപാകതയില്‍ അതൃപ്തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന നിര്‍വാഹകസമിതി. ബില്ലിലെ അപാതകകളില് കെഎസ്ഇബിക്ക് വീഴ്ച പറ്റിയെന്നു നിര്‍വാഹകസമിതി യോഗം കുറ്റപ്പെടുത്തി.
വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട കെഎസ്ഇബി വിശദീകരണം ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ല. വൈദ്യുതി ബോര്‍ഡിന് തെറ്റുപറ്റിയോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന ആരോപണത്തില്‍ സിപിഐ നേതൃയോഗം കെഎസ്ഇബിക്കെതിരെ പ്രമേയം പാസാക്കി. അതേസമയം, ഉപഭോക്താക്കളില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കിയിട്ടില്ലന്നും ഉപയോഗിച്ച വൈദ്യുതിക്കുള്ള ബില്ലാണ് നല്‍കിയതെന്നും കഐസ്ഇബി ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റി.