തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരുടെ ക്യാബിന്‍ പ്ലാസ്റ്റിക് കൊണ്ട് മറയ്ക്കാന്‍ ഗതാതമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. നാളെ മുതല്‍ എയര്‍പേര്‍ട്ട് സര്‍വീസ് നടത്തുന്ന ബസുകളിലെ ഡ്രൈവര്‍മാരുടെ ക്യാബിന്‍ ഇത്തരത്തില്‍ മറയ്ക്കും. കഴിഞ്ഞ ദിവസം കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് വേണ്ടത്ര മുന്‍കരുതല്‍ എടുത്തിട്ടില്ലെന്നതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.

െ്രെഡവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കണ്ണൂര്‍ ഡിപ്പോയിലെ 40 ജീവനക്കാര്‍ നിരീക്ഷണത്തിലായി. വിമാനത്താവളത്തിലെത്തിയ പ്രവാസികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ ബസിലെ െ്രെഡവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. െ്രെഡവര്‍ കണ്ണൂര്‍ ഡിപ്പോയില്‍ ഡ്യൂട്ടിക്കിടെ വിശ്രമിക്കാനായി ഇരുന്നിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനക്കാരും നിരീക്ഷണത്തിലായത്.

സംഭവത്തെ തുടര്‍ന്ന് െ്രെഡവര്‍ ഡ്യൂട്ടി നോക്കിയ ബസും ഓഫീസും അണുവിമുക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌ആര്‍ടിസിയിലെ രണ്ട് വെഹിക്കിള്‍ സൂപ്രവൈസര്‍മാരും നിരീക്ഷണത്തിലാണുള്ളത്.