കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.