കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ നൽകാൻ 145.63 കോടി അനുവദിച്ചു. ധനമന്ത്രി കെ.എൻ.ബാലഗോപാലാണ് പെൻഷൻ വിതരണത്തിനായി 145.63 കോടി രൂപ അനുവദിച്ചതായി അറിയിച്ചത്.

കൺസോർഷ്യത്തിന് പെന്‍ഷന്‍ നൽകിയ വകയിൽ 8.5% പലിശ ഉള്‍പ്പെടെ തിരികെ നല്‍കേണ്ട തുകയാണ് അനുവദിച്ചത്. കെഎസ്ആർടിസിക്ക് അടിയന്തര സഹായമായി 50 കോടി രൂപയും കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു.