കൊച്ചി > കൂടത്തായി കൊലക്കേസില്‍ മുഖ്യ പ്രതി ജോളിയുടെ മറ്റൊരു ജാമ്യാപേക്ഷ കൂടി ഹൈക്കോടതി തള്ളി. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷയാണ് ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്‍ തള്ളിയത്.
2014 മേയില്‍ പുലിക്കയത്തെ വീട്ടില്‍ നടന്ന ആഘോഷത്തിനിടെ കുഞ്ഞിന് ബ്രഡില്‍ സയനൈഡ് കലര്‍ത്തി നല്‍കിയെന്നാണ് കേസ്. ജോളിക്കെതിരെ കൊലപാതക പരമ്ബരയിലെ മുന്നാമത്തെ കേസാണിത്. ജോളിയുടെ മുന്ന് ജാമ്യാപേക്ഷകള്‍ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.



