കുവൈറ്റ്: കുവൈറ്റില്‍ ഇന്ത്യന്‍ അംബാസിഡറുമായുള്ള വെര്‍ച്വല്‍ ഓപ്പണ്‍ ഹൗസ് മെയ് 26ന് വൈകിട്ട് 4 മണിക്ക് നടക്കും. ‘ഇന്ത്യയിലെ കോവിഡ് സാഹചര്യവും വിദേശത്തു നിന്നുള്ള സഹായവും’ എന്നതാണ് വിഷയം. കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്ക് അയച്ച സഹായത്തെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും അംബാസഡര്‍ വിശദീകരിക്കും.
ഇന്ത്യയിലെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും അദ്ദേഹം പ്രതികരിക്കും. കുവൈത്തിലെ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാം.
നിര്‍ദ്ദിഷ്ട ചോദ്യങ്ങളുള്ളവര്‍ക്ക് അവരുടെ ചോദ്യങ്ങള്‍ പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, കുവൈത്തിലെ കോണ്‍ടാക്റ്റ് നമ്പര്‍, വിലാസം സഹിതം community.kuwait@mea.gov.in എന്ന മെയിലിലേക്ക് അയക്കാം



