നായ കുരച്ചതില്‍ പ്രകോപിതനായ യുവാവ് നായയെയും ഉടമസ്ഥരെയും ഇരുമ്പ് വടികൊണ്ടടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. ഡല്‍ഹി പശ്ചിംവിഹാര്‍ പ്രദേശത്താണ് സംഭവം നടന്നത്.
യുവാവ് ഇരുമ്പുവടിയുമായി എത്തുന്നതും നായയുടെ തല ഉന്നമാക്കി ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതുകണ്ട് പിന്നാലെയെത്തിയ വീട്ടുടമയെയും സ്ത്രീയെയും മകനെന്നു കരുതുന്ന ഒരു ചെറുപ്പക്കാരനെയും യുവാവ് ഇരുമ്പ് വടികൊണ്ട് മര്‍ദിക്കുകയായിരുന്നു.
അടിയേറ്റ് നായയും വീട്ടുകാരനും നിലത്ത് വീഴുന്നതും നായ പിന്നീട് നടക്കുമ്പോള്‍ ഒരു വശത്തേക്ക് മറിഞ്ഞ് പോകുന്നതും ദൃശ്യങ്ങളില്വ്യക്തമാണ്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്ഐആര്‍ ഇതുവരെയും റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് വീട്ടുകാര്‍ വ്യക്തമാക്കി. പരുക്കേറ്റ മൂവരും ചികില്‍സയിലാണ്. അക്രമി ഇവരുടെ അയല്‍വാസിയാണെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍.



