കുട്ടികൾക്കുള്ള കൊറോണ വാക്‌സിൻ ആദ്യം ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്ക് നൽകാൻ ശുപാർശ.വാക്‌സിൻ വിദഗ്ധ സമിതിയുടേതാണ് ഈ ശുപാർശ.മറ്റ് ഗുരുതര രോഗങ്ങൾ കാരണം കൊറോണയുടെ കാര്യത്തിൽ റിസ്‌ക് വിഭാഗത്തിൽപെടുന്ന കുട്ടികൾക്കാവും ഇതിലൂടെ പരിഗണന ലഭിക്കുക.

സൈസസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിൻ ലഭ്യമാകുന്ന മുറയ്‌ക്ക് ഒക്ടോബറിൽ തന്നെ വാക്‌സിൻ വിതരണം ആരംഭിക്കാനാണ് തീരുമാനം.ഇതോടെ മറ്റ് കുട്ടികൾക്കുള്ള വാക്‌സിനേഷൻ അടുത്ത വർഷത്തോടെ ആരംഭിക്കാനാവും.അടുത്തിടെയാണ് സെഡസ് കാഡിലയുടെ വാക്‌സിന് അനുമതി ലഭിക്കുന്നത്. മൂന്ന് ഡോസുള്ള ഡി.എൻ.എ വാക്‌സിനാണിത്. 66.6 ശതമാനത്തിലധികം ഫലപ്രാപ്തിയാണ് ഇതിനുള്ളത്.

സെഡസ് കാഡിലയ്‌ക്ക് പുറമേ ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ പരീക്ഷണം കുട്ടികളിൽ നടത്തുന്നുണ്ട്.ഇതിന്റെ ഫലം ഒക്ടോബറിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്ത് മൂന്നാംതരംഗത്തിന്റെ ആദ്യസൂചനകൾ കണ്ടുതുടങ്ങി; ആറിനും പതിനേഴുമിടയിൽ പ്രായമുള്ള പകുതിയിലേറെ കുട്ടികൾക്ക് കൊറോണ വന്ന് പോയതായി പഠനമെന്ന് ഐസിഎംആർ.