പ്രയാഗ്‌രാജ് കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ മോണാലിസ ഭോസ്‌ലെയുടെ ഭർത്താവ് ഫർമാനെതിരെ പട്ടികജാതി-പട്ടികവർഗ്ഗ (പീഡനം തടയൽ) നിയമപ്രകാരമുള്ള (SC/ST Act) കടുത്ത വകുപ്പുകൾ കൂടി ചുമത്തിയതായി മധ്യപ്രദേശ് പോലീസ് കേരള ഹൈക്കോടതിയെ അറിയിച്ചു. എസ്‌സി/എസ്ടി നിയമത്തിലെ കർശനമായ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ ദമ്പതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നും പോലീസ് കോടതിയിൽ വാദിച്ചു.

തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് മോണാലിസയുടെ പിതാവ് നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടിയാണ് ദമ്പതികൾ കേരള ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, എസ്‌സി/എസ്ടി നിയമത്തിലെ വ്യവസ്ഥകൾ കണക്കിലെടുക്കുമ്പോൾ ക്രിമിനൽ നടപടിച്ചട്ടം (CrPC) പ്രകാരമുള്ള മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ (ASG) എസ്.വി. രാജു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിനെ അറിയിച്ചു.