കുന്നംകുളം: കിഴൂരിൽ മകൾ അമ്മയെ എലിവിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി പോലീസ് കുന്നംകുളം കെഎസ് എഫ് ഇ ഓഫീസിൽ തെളിവെടുപ്പ് നടത്തി. കീഴൂർ സ്വദേശിനി ചോഴിയാട്ടിൽ വീട്ടിൽ 40 വയസ്സുള്ള ഇന്ദുലേഖയുമായാണ് ഇന്ന് വൈകിട്ട് മൂന്നരയോടെ കെഎസ്എഫ്ഇ കുന്നംകുളം ശാഖയിൽ തെളിവെടുപ്പ് നടത്തിയത്.
പ്രതിയുടെ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎസ്എഫ്ഇ ജീവനക്കാരിൽ നിന്നും ചോദിച്ചറിഞ്ഞു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച വൈകിട്ടാണ് കസ്റ്റഡിയിൽ വാങ്ങിയത്. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതിയാണ് കീഴൂർ സ്വദേശിനി ചോഴിയാട്ടിൽ വീട്ടിൽ ചന്ദ്രന്റെ ഭാര്യ 58 വയസ്സുള്ള രുഗമിണി മരിച്ചത്. ഇതേ തുടർന്നാണ് മകളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതി പിതാവിനെയും കൊലപ്പെടുത്താൻ ശ്രമം നടത്തിയതായി പോലീസ് പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു മാസത്തിലധികമായി ഗുളികകൾ നൽകി വരികയാണെന്നാണ് വിവരം. ചായ കുടിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രുഗ്മിണിയെ ആദ്യം കുന്നംകുളം ഗവൺമെന്റ് ആശുപത്രിയിലും പിന്നീട് മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 23-ാം തീയതി രാവിലെ 6.30 ഓടെയാണ് രുഗ്മിണി മരിച്ചത്. മരണത്തിൽ അസ്വാഭാവികത തോന്നിയതോടെ മരിച്ച സ്ത്രീയുടെ ഭർത്താവ് ചന്ദ്രനാണ് മരണത്തിൽ സംശയം പ്രകടിപ്പിച്ചത്. ആശുപത്രി അധികൃതർ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. ഇതോടെ മൃതദേഹത്തിൽ എലി വിഷത്തിന്റെ അംശം കണ്ടെത്തി. ഇതേത്തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ രുഗ്മിണിയെ അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അന്ന് വീട്ടിൽ ഉണ്ടായിരുന്നവരെ വിളിച്ച് ചോദ്യം ചെയ്തു. ഇതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. നിലവിൽ ഇന്ദുലേഖ താമസിക്കുന്ന പതിമൂന്നര സെന്റ് സ്ഥലവും വീടും അച്ഛന്റെ മരണശേഷമാണ് പ്രതിക്ക് ലഭിക്കുക.
8 ലക്ഷത്തോളം രൂപ സാമ്പത്തിക ബാധ്യതയുള്ള പ്രതി സ്ഥലം പണയം വെച്ച് പണം കൈക്കലാക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പിതാവിന്റെ പേരിലുള്ള സ്ഥലം വിൽക്കാനോ പണയപ്പെടുത്താനോ അമ്മ സമ്മതിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ആദ്യം അമ്മയെ എലിവിശം കൊടുത്ത് കൊല്ലാൻ തീരുമാനിച്ചത്. പിന്നീട് അച്ഛനെ കിടപ്പിലാക്കി കൈവിരൽ പതിപ്പിച്ച് സ്വത്ത് കൈക്കലാക്കി ഈ സ്വത്തുക്കൾ പണയം വെച്ച് കടം വീട്ടാം എന്നുള്ളതായിരുന്നു പ്രതിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി അച്ഛന്റെയും അമ്മയുടെയും കരളിന്റെ പ്രവർത്തനങ്ങൾ നിൽക്കാൻ ഒരു മാസത്തോളമായി ഗുളിക നൽകിവരുന്നതായും പ്രതിയുടെ മൊഴിയിൽ പറയുന്നു. കൂടാതെ ശരീരത്തെ ബാധിക്കുന്ന വിഷാംശത്തെക്കുറിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്തതും പോലീസ് കണ്ടെത്തിയിട്ടുണ്ട്…



