കിറ്റെക്‌സിന് നേരെയുള്ള സംഘടിത ആക്രമണം ആദ്യമല്ലെന്ന് എം.ഡി സാബു ജേക്കബ്. ഭരണതലത്തിൽ നിന്ന് പലതവണ ഇടപെടലുണ്ടായി. കഴിഞ്ഞ 53 വർഷത്തിനിടെ പലതവണ ആക്രമിക്കപ്പെട്ടു. പല പീഡനങ്ങളും സഹിച്ചാണ് വ്യവസായം തുടർന്നത്. നാട് നന്നാകണമെന്നും തൊഴിലുണ്ടാകണമെന്നുമുള്ള ആഗ്രഹത്തിന്റെ പുറത്താണ് പിടിച്ചുനിന്നതെന്നും സാബു ജേക്കബ് പറഞ്ഞു. ട്വന്റിഫോറിന്റെ എൻകൗണ്ടറിലാണ് സാബു ജേക്കബിന്റെ പ്രതികരണം.

ജനിച്ച നാടിനോടുള്ള കടപ്പാടുകൊണ്ടാണത്. സംസ്ഥാനത്ത് 2012 ന് ശേഷം ഒരു നിക്ഷേപവും നടത്തിയിട്ടില്ല. കേരളം സുരക്ഷിതമല്ല എന്ന തോന്നലാണ് കാരണം. ഉള്ളത് പോലും നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ല. നല്ലൊരു അന്തരീക്ഷമുണ്ടായിരുന്നുവെങ്കിൽ 50,000 പേർക്കെങ്കിലും ജോലി നൽകുമായിരുന്നുവെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.