കാ​ഷ്മീ​ര്‍ വി​രു​ദ്ധ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​ടി.​ജ​ലീ​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​ത്ത​നം​തി​ട്ട കീ​ഴ്‌​വാ​യ്പ്പൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ജ​ലീ​ലി​നെ​തി​രെ​യു​ള്ള ആ​ര്‍​എ​സ്എ​സ് നേ​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​ന്‍ തി​രു​വ​ല്ല ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ജ​ലീ​ല്‍ ഭ​ര​ണ​ഘ​ട​ന​യെ അ​പ​മാ​നി​ക്കാ​നും ക​ലാ​പം ഉ​ണ്ടാ​ക്കാ​നു​മു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട​തെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. കാ​ഷ്മീ​ര്‍ യാ​ത്ര​യെ​ക്കു​റി​ച്ച് വി​വ​രി​ച്ചു​കൊ​ണ്ടു​ള്ള ജ​ലീ​ലി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പാ​ണ് വി​വാ​ദ​മാ​യ​ത്.​

പാ​ക്ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​നെ ആ​സാ​ദ് കാ​ഷ്മീ​ര്‍ എ​ന്നാ​ണ് പോ​സ്റ്റി​ല്‍ വി​ശേ​ഷി​പ്പി​ച്ച​ത്. പാ​ക്കി​സ്ഥാ​നും പാ​ക്ക് അ​നു​കൂ​ലി​ക​ളു​മാ​ണ് സാ​ധാ​ര​ണ ഈ ​പ​ദ​പ്ര​യോ​ഗം ന​ട​ത്താ​റു​ള്ള​ത്. ഇ​ന്ത്യ​ന്‍ അ​ധി​നി​വേ​ശ കാ​ഷ്മീ​ര്‍ എ​ന്ന പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ​യും വ്യാ​പ​ക​വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.

കാ​ഷ്മീ​ര്‍ ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ഇ​ന്ത്യ​യു​ടെ പ്ര​ഖ്യാ​പി​ത നി​ല​പാ​ടി​ന് വി​രു​ദ്ധ​മാ​ണി​ത്. വി​ഭ​ജ​ന​കാ​ല​ത്ത് കാ​ഷ്മീ​ര്‍ ര​ണ്ടാ​യി വി​ഭ​ജി​ച്ചു എ​ന്ന തെ​റ്റാ​യ വി​വ​ര​വും പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്നു. പോ​സ്റ്റ് വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ജ​ലീ​ല്‍ പി​ന്‍​വ​ലി​ച്ചി​രു​ന്നു. പോ​സ്റ്റി​ലെ വ​രി​ക​ള്‍ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്യ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.