ഹൊസങ്കടിയില്‍ കാര്‍ ഡിവൈഡറിലിടിച്ച് അപകടം.  കാര്‍ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേരും തൽക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഉപ്പള ബേക്കൂര്‍ കണ്ണാടിപ്പാറയിലെ ജനാര്‍ദനന്‍ (60), മകന്‍ വരുണ്‍ (35), ബന്ധുവായ കിഷന്‍ കുമാര്‍ (34) എന്നിവരാണ് മരിച്ചത്. മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി രത്തനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മംഗളൂരുവിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.