സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്. ജില്ലാ കലക്ടര്‍മാര്‍, ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലാ കലക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും. ജില്ലകളിലെ സ്ഥിതിഗതികളും മുന്‍കരുതലുകളും അടിയന്തര സാഹചര്യം നേരിടാനുള്ള ഒരുക്കങ്ങളും യോഗത്തില്‍ വിലയിരുത്തും. ഇടുക്കി രാജമലയിലെ ഉരുള്‍പൊട്ടല്‍ വിവരങ്ങളും രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുരോഗതിയും യോഗം വിലയിരുത്തും.