കാറും ബൈക്കും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. പെരുമ്പാവൂർ എംസി റോഡിൽ കീഴില്ലം ഷാപ്പുംപടിയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാർ പൾസർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഗ്നിശമനസേന എത്തിയാണ് കാറിലെ തീ അണച്ചത്. അപകടത്തെ തുടർന്ന് കാറിൽ നിന്നും ഓയിൽ ചോർന്നതാണ് തീപിടുത്തത്തിന് കാരണം. കാറിലെ നാലു യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണ പിള്ളയുടെ കാറിനാണ് തീപിടിച്ചത്. അതേസമയം, കാലിന് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ അജിത്തിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



