തൃശ്ശൂർ വെള്ളാ०ങ്ങല്ലൂർ കാറു० ബൈക്കു० കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന കോണത്തുകുന്ന് പരേതനായ ഈരേഴത്ത് രാമൻറെ മകൻ സിജോഷ് 43 മരിച്ചു.
ഞായറാഴ്ച രാത്രി തൃശ്ശൂർ – കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ കരൂപ്പടന്ന പാരിജാതപുര० ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിൽ വച്ചായിരുന്നു അപകടം. സിജോഷ് കൊടുങ്ങല്ലൂരിൽ നിന്നും കോണത്തുകുന്നിലുള്ള വീട്ടിലേക്കു० കാർ ഇരിങ്ങാലക്കുട ഭാഗത്തു നിന്നും കൊടുങ്ങല്ലൂരിലേക്കു പോകു०പോൾ കൂട്ടിയിടിക്കുകയായിരുന്നു.
സിജോഷ് ഗൾഫിലായിരുന്നു. ഇരിങ്ങാലക്കുട സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലു० ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് മേൽനടപടികളെടുത്തു. പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം സ०സ്ക്കരിച്ചു. ഭാര്യ വിദ്യദേവി. മക്കൾ അനയ്കൃഷ്ണ, ആവണി



