കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ബിഷപ്പ് ധര്‍മ്മരാജ് റസാലം കൊച്ചി ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി.
രാവിലെ 11 മണിക്ക് ഇ ഡി ഓഫീസിൽ ഹാജരാകണമെന്ന് കാട്ടി ബിഷപ്പിന് നോട്ടീസ് നൽകിയിരുന്നു. കള്ളപ്പണ കേസില്‍ കഴിഞ്ഞ ദിവസവും ഇഡി ബിഷപ്പിനെ ചോദ്യം ചെയ്തിരുന്നു.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് വിദ്യാർത്ഥികളിൽ നിന്നും തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇഡി ബിഷപ്പ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്യുന്നത്.
ബിഷപ് ധര്‍മ്മരാജ് റസാലം, കോളേജ് ഡയറക്ടര്‍ ബെന്നറ്റ് എബ്രഹാം, സെക്രട്ടറി ടി.പി പ്രവീൺ എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണ ഇടപാടിൽ ഇ.ഡി കേസെടുത്ത് അന്വേഷണം നടത്തുന്നത്.



