ഒട്ടാവ: കാനഡയിൽ കാണാതായ ഇന്ത്യൻ വംശജയായ പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബിലെ ദേര ബാസി സ്വദേശിനിയായ വൻഷികയാണ് ഒട്ടാവയിൽ മരിച്ചത്. മരണകാരണം അന്വേഷിച്ചുവരികയാണ്.
എഎപി എംഎൽഎ കുൽജിത് സിംഗ് രൺധാവയുടെ അടുത്ത അനുയായിയായ ദേവീന്ദർ സിംഗിന്റെ മകളാണ് വൻഷിക. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായി രണ്ടര വർഷം മുൻപാണ് വൻഷിക കാനഡയിലേക്ക് പോയത്.
ഏപ്രിൽ 25 ന് വൻഷികയെ കാണാതായതായി ഒട്ടാവയിലെ ഹിന്ദി സമൂഹം ഒട്ടാവ പോലീസ് സർവീസിന് എഴുതിയ കത്തിൽ പറയുന്നു. കൂടാതെ വളരെ പ്രധാനപ്പെട്ട പരീക്ഷയും ഇവർക്ക് എഴുതാനായില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്വേഷണം നടത്തിയിട്ടും അൻഷികയെ കണ്ടെത്താനായിരുന്നില്ല.
വൻഷികയുടെ മൃതദേഹം ഒട്ടാവയിലെ കടൽത്തീരത്ത് കണ്ടെത്തിയെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.